എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടു; രാജ്യത്തിനെ എതിർക്കുന്നവരെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി: കെ. സുരേന്ദ്രൻ

പിണറായി വിജയന്‍റേയും വിഡി സതീശന്‍റേയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. കോൺഗ്രസിൻ്റെ കുടുംബാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ഗാന്ധി പരിവാറിലെ പിൻഗാമികൾ…

Read More

മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍

ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിനു ലഭിക്കുമ്പോള്‍ വില്‍പനയിലൂടെ ജീവനക്കാർക്കു ലഭിച്ച ലോട്ടറിയാണു ബോണസ്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക്…

Read More

‘അന്ന് വസ്ത്രം മാറുമ്പോൾ അവർ തിരിഞ്ഞ് നോക്കില്ല എന്ന് ഉറപ്പായിരുന്നു’; ഖുശ്ബു

ചുരുങ്ങിയ കാലം കൊണ്ട് തമിഴകത്തെ താരറാണിയായി മാറിയ ഖുശ്ബു നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. മുംബൈക്കാരിയായ ഖുശ്ബു ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. കുറച്ച് ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇവ ശ്രദ്ധിക്കപ്പെട്ടില്ല. പണം മാത്രം ലക്ഷ്യമിട്ട പിതാവ് കാരണമാണ് തനിക്ക് ഹിന്ദിയിൽ നല്ല അവസരങ്ങൾ ലഭിക്കാതിരുന്നതെന്ന് ഖുശ്ബു നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മുംബൈയിൽ നിന്നും ചെന്നൈയിലേക്ക് മാറിയതോടെ ഖുശ്ബുവിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. തമിഴകത്തെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു….

Read More

എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും; തോൽവി താത്കാലിക പ്രതിഭാസമെന്ന് ഇപി ജയരാജന്‍

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. എൽഡിഎഫിന് നേട്ടം ഉണ്ടായില്ല. പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും. ഈ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ  വിലയിരുത്തല്‍ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം…

Read More

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; യുവാവ് അറസ്റ്റിൽ: ഒരാൾക്കായി തിരച്ചിൽ

ഡൽഹിയിൽ റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.  ഡൽഹിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാരിക്കേഡ് കത്തിച്ച് പകർത്തിയ…

Read More

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരും; പിന്നാലെ ഇടത് നേതാക്കളും: കെ.സുരേന്ദ്രൻ

കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ നൽകുന്ന സൂചന. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയർന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികൾ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ‘‘കോൺഗ്രസിൽ നിന്നും എൽഡിഎഫിൽനിന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു…

Read More

ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ; കർഫ്യൂ ഏർപ്പെടുത്തി

മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ. ജൽന ജില്ലയിലെ തീർഥപുരി നഗരത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് ചൗക്കിലാണ് എംഎസ്ആർടിസി ബസ് കത്തിച്ചത്. മറാഠ സംവരണ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. ജൽനയിൽ 10 ദിവസമായി നിരാഹാര സമരത്തിലാണ് ജരാങ്കെ പാട്ടീൽ. മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിക്കുന്ന പാട്ടീൽ, എല്ലാ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ സംവരണം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. അക്രമസംഭവങ്ങളെ തുടർന്ന് ജൽന ജില്ലയിൽ എംഎസ്ആർടിസി…

Read More

വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും; ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തും

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

Read More

മസാല ബോണ്ട് കേസ്: തോമസ്‌ ഐസക്കിനും കിഫ്ബിക്കും ആശ്വാസം; സമന്‍സ് അയക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

മസാല ബോണ്ട് കേസില്‍ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസമായി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹര്‍ജിയില്‍ ഒരു സിംഗിള്‍ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച്‌ വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിള്‍ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും…

Read More

ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം; 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ ബി ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ റിലീസിംഗ് പൂർത്തിയാക്കി ലോക സിനിമയിൽ പുതിയ അധ്യായം എഴുതി ചേർത്തത്. ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഡിജിറ്റൽ ബാനറിൽ,…

Read More