രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീൽ നൽകി. സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. രാഹുലിനെ അറസ്റ്റ് ചെയ്ത സാങ്കേതിക നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് മാർച്ചിനിടെ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. പട്ടിക കൊണ്ട് പൊലീസിനെ അടിച്ചു,വനിതാ പ്രവർത്തകരെ മുന്നിൽ നിർത്തി പൊലീസിനെതിരെ ആക്രമണം നടത്തി തുടങ്ങിയ ആരോപണങ്ങളും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Read More

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ നൽകിയത്. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.  മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിനാണ് രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി…

Read More