പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൻ്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കണം: മോദിക്ക് കത്തെഴുതി സോണിയ

 പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതി കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയാ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു വിധത്തിലുള്ള ചർച്ചകളുമില്ലാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതെന്നും സോണിയ കത്തിൽ കുറ്റപ്പെടുത്തി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക സെഷൻ വിളിച്ചു ചേർത്തിരിക്കുന്നത്….

Read More