പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി അഭിസംബോധന ചെയ്യും

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്. തുടര്‍ച്ചയായ…

Read More

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം; കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍

കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍.പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന…

Read More

നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും; നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച് പുതിയ ഗവർണർ

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച പുതിയ ഗവർണ്ണർ നിലവിൽ സർക്കാരുമായി ഏറ്റുമുട്ടലിന്‍റെ സൂചന നൽകുന്നില്ല. വന നിയമ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ചയാകും. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ.  സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡിൽ ചടങ്ങ് തീർത്തു. പുതിയ ഗവർണ്ണർ രാജേന്ദ്ര ആർലേക്ക‌ർ തുടക്കത്തിൽ അനുനയ…

Read More

പാർലമെന്റിൽ പ്രതിപക്ഷ ബഹളം: ലോക്സഭ 12 മണി വരെ നിർത്തിവച്ചു: രാജ്യസഭയും നിർത്തിവച്ചു

ലോക്സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടായിരുന്നു പ്രതിപക്ഷ ബഹളം. കീഴ്‌വഴക്കങ്ങൾ പാലിച്ചുമാത്രമേ ഇത്തരം പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുക്കാനാകൂയെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ബഹളം തുടർന്നതിനാൽ സഭ 12 മണി വരെ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നിർത്തിവച്ചു. അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷിക്കണമെന്നും രാജ്യസഭയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് എംപി രൺദീപ് സിങ്…

Read More

വയനാടിന്‍റെ എംപിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ; പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക…

Read More

നിയമസഭയിൽ നാടകീയ രംഗങ്ങൾ; സഭ പിരിഞ്ഞു, സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം; അടിയന്തരപ്രമേയ ചർച്ച ഇന്നില്ല

കേരള നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല. അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. ജനം എന്താണ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ…

Read More

പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും

സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയങ്ങൾ ഒന്നൊന്നായി കത്തിപ്പടരുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മേളനം. പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും. അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്. ഭരണപക്ഷത്തിൻറെ ചാവേറായിരുന്ന ആൾ മുഖ്യശത്രുവാകുന്ന രാഷ്ട്രീയക്കാഴ്ചക്കാകും ഇനി സഭാതലം സാക്ഷിയാകുക. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വെല്ലുവിളി അൻവർ സഭയിലും തുടരുമെന്നുറപ്പാണ്. അൻവറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കാനാണ് ഭരണപക്ഷതീരുമാനം. പാർലമെൻററി പാർട്ടിയിൽ നിന്ന്…

Read More

നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം; രണ്ടാമനായി ബാലഗോപാൽ; ഒ.ആർ.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിൽ

സംസ്ഥാനത്ത് നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയനരികിലെത്തി. കെ.രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആർ.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിലാണ്.

Read More

പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പി ചിദംബരം

ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ  നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.  ‘യാതൊരു സംശയവും വേണ്ട,…

Read More

ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്‌; ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന് വൈകിട്ട് മുംബൈയിൽ

ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന് വൈകിട്ട് മുംബൈയിൽ നടക്കും. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അതേസമയം സിപിഎമ്മും സിപിഐയും പരിപാടിയിൽ നിന്നും വിട്ടുനിന്നേക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടിയാണ് സമാപനം. മണിപ്പൂരിലെ മുറിവേറ്റ മനുഷ്യരുടെ കൂടെയെന്ന് പ്രഖ്യാപിച്ചാണ് യാത്രയുടെ തുടക്കം. ബിഹാറിലും ഉത്തര്‍പ്രദേശിലും സഖ്യ നേതാക്കളെ ചേര്‍ത്തു പിടിച്ചും, കണ്ണിയറ്റു പോകതെ ഇന്ത്യ സഖ്യത്തിനു കരുത്ത് പകര്‍ന്നു മുംബൈ ദാദറിലെ അംബേദ്ക്കറ്…

Read More