ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം; ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സേവനവുമായി എയര്‍ഇന്ത്യ

ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ മുഖേന ലഭിക്കും. വിമാനം ലാന്‍ഡ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ ഇന്ത്യയുടെ…

Read More

തിരുവനന്തപുരത്തു നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസ്; നാളെ മുതൽ സർവീസുകളുടെ എണ്ണം ഇരട്ടി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്ക്  സ‍ർവീസുകൾ വർദ്ധിപ്പിക്കുന്നു. മലേഷ്യൻ എയർലൈൻസ് സർവീസുകളുടെ എണ്ണം ഇരട്ടിയായാണ് വർദ്ധിപ്പിക്കുന്നത്. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് നിലവിൽ മലേഷ്യൻ എയർലൈൻസിന്റെ തിരുവനന്തപുരം – ക്വലാലമ്പൂർ സർവീസുള്ളത്. ഇത് ആഴ്ചയിൽ നാല് സർവീസുകളാക്കി വ‍ർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ രണ്ടാം തീയ്യതി മുതൽ അധിക സർവീസുകൾ പ്രാബല്യത്തിൽ വരും. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് തിരുവനന്തപുരത്ത് എത്തി പുലർച്ചെ 1:20ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടും. ഞായർ,…

Read More

പാളത്തിലെ അറ്റകുറ്റപണി; കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന അറ്റകുറ്റപണികളെതുടര്‍ന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്തുനിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്. വിവിധ തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ എറണാകുളം – ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) ഡിസംബർ 30നും ജനുവരി ആറിനുമുള്ള സർവീസ് റദ്ദാക്കി. ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീൻ…

Read More

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, കോണ്‍ഫറൻസ് വിസ, മെഡിക്കല്‍ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്ന്മുതല്‍ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസാ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഖലിസ്താൻ നേതാവ്…

Read More

സ്കൂളില്‍ നഴ്സിന്റെ സേവനം ലഭ്യമാക്കണം: വിദ്യാഭ്യാസ വകുപ്പ്

ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്കൂളുകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നിലവില്‍ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്കൂള്‍ കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ കൗണ്‍സിലിംഗ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൗണ്‍സിലിംഗ് റൂം നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ടൈപ്…

Read More

ബെം​ഗളൂരു ബന്ദ് ഭാ​ഗികം

ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കർഷക സംഘടനകളുടെ കൂട്ടായ്മയായ കർണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദ് ഭാ​ഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. നഗരത്തിൽ താരതമ്യേന തിരക്ക് കുറവാണ്. എയർപോർട്ട് സർവീസുകളെയാണ് ബന്ദ് ബാധിച്ചത്. എയർപോർട്ട് ടാക്സികൾ സർവീസ് നടത്തുന്നില്ല. പുലർച്ചെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്….

Read More

കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ് ഒക്ടോബർ 2 മുതൽ

പ്രവാസികൾക്ക് ആശ്വാസമായി ഫുജൈറയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സലാം എയറിന്റെ സർവീസ്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്. ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ഇത് ഒരു ആശ്വാസമായി. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ…

Read More