
‘സ്വറെയിൽ’; ഇനി എല്ലാ റെയിൽവേസേവനങ്ങളും ഒറ്റ ആപ്പിൽ
എല്ലാ ട്രെയിൻ സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ വ്യത്യസ്‌ത ആപ്പുകൾ വഴിയായിരുന്നു റെയിൽവേ സേവനങ്ങൾ ലഭിച്ചിരുന്നത്. റെയിൽവേ സൂപ്പർ ആപ്പ് ട്രെയിൻ യാത്രയ്‌ക്കായി റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽ…