സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ല’; മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ…

Read More

പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു

കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങാ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി…

Read More

പ്രണയ ദിനം കെഎസ്ആർടിസിയിൽ പ്രത്യേക വാലന്റൈൻ യാത്രകൾ

പ്രണയത്തിൻ്റെ ദിവസമായ ഫെബ്രുവരി 14 നു കെഎസ്ആർടിസി പ്രത്യേക വാലന്റൈൻ യാത്രകൾ ഒരുക്കുകയാണ്!. പ്രണയ ദിനം ചെലവു കുറഞ്ഞ രീതിയിലും ഓർമയിലെ കൗതുകമാക്കിയും ആഘോഷിക്കുവാനാണു പ്രത്യേക പാക്കേജ്ഡ് സർവീസുകൾ  നടത്തുന്നത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ ‘റൊമാന്റിക്’ ആയ സ്ഥലങ്ങളിലേക്കാണ് വിവിധ ട്രിപ്പുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രക്കാർക്കു നേരത്തെ ബുക്കു ചെയ്യുന്നതിനുള്ള സൗകര്യം അതതു ഡിപ്പോകളിൽ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസ് പറഞ്ഞു.  പാക്കേജുകൾ  ▫️ കൂത്താട്ടുകുളം–മൺറോ തുരുത്ത് ▫️ നെയ്യാറ്റിൻകര– കുമരകം…

Read More

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ബസ് സർവീസുമായ് ദുബായ്

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പ്രത്യേക ബസ് സർവീസ്. എമിറേറ്റ്‌സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് ദുബായ് ടാക്‌സി കോർപറേഷൻ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി എന്നിവർ ചേർന്നാണ് പുതിയ സംരംഭം ഒരുക്കിയിരിക്കുന്നത്.  ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വീടുകളിലേക്കു ഡിടിസിയുടെ സർവീസ് ലഭിക്കും. വീൽചെയർ അടക്കം കയറ്റാവുന്ന തരത്തിലാണ് പുതിയ സ്‌കൂൾ വാഹനം. ഒരു വാഹനത്തിൽ 4 കുട്ടികളെ കൊണ്ടുപോകാം. ആദ്യ ഘട്ടത്തിൽ 8 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.

Read More

ഹോട്ട് എയർ ബലൂൺ സർവീസ്: ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി

ഹോട്ട് എയർ ബലൂൺ സർവിസിന് ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒമാൻ ടൂറിസം ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സഈദ് അൽ ഉബൈദാനിയുടെ സാന്നിധ്യത്തിൽ വടക്കൻ ശർഖിയ ഗവർണർ ശൈഖ് അലി ബിൻ അഹ്‌മദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് അനുമതി നൽകാൻ ഒമാൻ നേരത്തേ തന്നെ തീരുമാനിച്ചതായിരുന്നു. ഒമാൻറെ…

Read More

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു

സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്ന് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും. ജിദ്ദയിൽ നിന്ന് രാവിലെ 10 മണിക്കാണ് സർവീസുകൾ ആരംഭിക്കുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഒന്നിൽ നിന്നാണ് സൗജന്യ ബസ് സർവീസ് നടത്തുക. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീർഥാടകർക്ക് വേഗത്തിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്നതിന് വേണ്ടിയാണ് പുതിയ സേവനം…

Read More

വാട്‌സ്ആപ്പിന്റെ തകരാർ പരിഹരിച്ചു

വാട്സ്ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. വാട്സ്ആപ്പിന്റെ പ്രവർത്തനം ഇപ്പോൾ പൂർവരൂപത്തിലായി. ഉച്ചക്ക് 12.30 ഓടെയായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമായത്. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെത്തുമെന്ന് മെറ്റ അധികൃതർ അറിയിച്ചിരുന്നു. വാട്സ്ആപ്പിന് എന്താണ് സംഭവിച്ചതെന്ന് മെറ്റ വിശദീകരിച്ചിട്ടില്ല. ഏകദേശം രണ്ടര മണിക്കൂറാണ് വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്. വാട്സ്ആപ്പ് പ്രവർത്തനരഹിതമായതോടെ ട്വിറ്ററിൽ ട്രോളുകൾ നിറഞ്ഞു. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും. വാട്സ്ആപ്പ് ഡൗൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

Read More