ഹൈടെക് ആകാന്‍ കെഎസ്ആര്‍ടിസി; ഗൂഗിള്‍ മാപ്പിലൂടെ ഇനി ബസുകളുടെ വരവും പോക്കും അറിയാം;

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ്…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ രാത്രിയിലും സര്‍വീസ്

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ…

Read More

ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി; 14 വരെ എയർ ഇന്ത്യ സർവീസില്ല

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു…

Read More

ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തലാക്കി എയർ ഇന്ത്യ

ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.  18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

Read More

രണ്ടാം വന്ദേഭാരത്; ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.  തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത്…

Read More

യാത്രക്കാരില്ലെന്ന് കാട്ടി മെമു സര്‍വീസ് നിര്‍ത്തലാക്കി

എറണാകുളം- കൊല്ലം മെമു സര്‍വ്വീസ് റെയില്‍വേ നിര്‍‌ത്തലാക്കി. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളത്തിനും സര്‍വീസ് നടത്തിയിരുന്ന ട്രെയിൻ നമ്ബര്‍ 06442 മെമു സര്‍വീസാണ് കോട്ടയം റൂട്ടിലേക്ക് വഴിമാറ്റിയത്. യാത്രക്കാരില്ലെന്നാരോപിച്ചാണ് റെയില്‍വേയുടെ നടപടി.വൈകുന്നേരം 5.30ന് ആലപ്പുഴ നിന്ന് കൊല്ലത്തേക്കും രാത്രി 11ന് എറണാകുളത്തേക്കുമുള്ള സര്‍വീസുകളാണ് തീരദേശപാതയ്ക്ക് നഷ്ടമായത്. ആലപ്പുഴ മുതല്‍ കായംകുളം വരെ തീരദേശ പാതയിലെ സ്റ്റേഷനുകളില്‍ വൈകുന്നേരവും രാത്രിയിലും യാത്രക്കാര്‍ക്കുള്ള ഏക മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. കായംകുളത്തിനും ആലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും…

Read More

ട്രെയിനില്‍ നാല് പേരെ വെടിവെച്ച് കൊന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊലപ്പെടുത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരിയെ ആണ് റെയിൽവേ പിരിച്ചുവിട്ടത്. കഴിഞ്ഞ മാസം 31-ന് ആണ് സംഭവം അരങ്ങേറിയത്. ആർപിഎഫ് എ.എസ്.ഐ ടിക്കറാം മീണ, യാത്രക്കാരായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈൻ, സയിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ചേതൻസിങ് നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. 33…

Read More

പെണ്‍കുട്ടിയെ കൊണ്ട് കെ.എസ്.ആര്‍.ടി.സി. ബസ് കഴുകിപ്പിച്ച സംഭവം; ഡ്രൈവറെ ജോലിയില്‍നിന്ന് നീക്കി

യാത്രയ്ക്കിടയില്‍ ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും കൊണ്ട് ബസിനുള്‍വശം കഴുകിച്ച സംഭവത്തില്‍ താത്കാലിക ഡ്രൈവറെ കെ.എസ്.ആര്‍.ടി.സി. ജോലിയില്‍നിന്ന് നീക്കി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളറട ഡിപ്പോയില്‍ വച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടി വെള്ളറട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ മകളാണ്. നെയ്യാറ്റിന്‍കരയില്‍നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലാണ് സഹോദരിയോടൊപ്പം യാത്ര ചെയ്തിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി ഛര്‍ദിച്ചത്. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. പിന്നീട്…

Read More

ഫ്ലൈറ്റുകള്‍ വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്

രാജ്യത്തെ ലോ ബഡ്ജറ്റ് കാരിയറായ ഗോ ഫസ്റ്റില്‍ ഫ്ലൈറ്റ് റദ്ദ് ചെയ്യല്‍ നടപടികള്‍ വീണ്ടും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌, ജൂണ്‍ 14 വരെ ഷെഡ്യൂള്‍ ചെയ്ത മുഴുവൻ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദ് ചെയ്തിട്ടുണ്ട്. ഫ്ലൈറ്റുകള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുകയും, ഉടൻ തന്നെ മുഴുവൻ പണവും മടക്കി നല്‍കുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഗോ ഫാസ്റ്റ് തുടരെത്തുടരെ ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്യുന്നത്. നേരത്തെ ജൂണ്‍ 12 വരെയുള്ള മുഴുവൻ…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും മദ്യപിക്കുന്നതിനിടെ പിടികൂടിയതിന് പിന്നാലെയാണ് നടപടി. രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതായി നേരത്തെ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്മിഷണറുടെയും ഡി.സി.പി.യുടെയും നിര്‍ദേശപ്രകാരം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മദ്യപിക്കുന്നതിനിടെ രണ്ടുപേരെയും പിടികൂടിയത്.

Read More