ഖത്തറിലെ നേഴ്സറികളുടെ സേവന നിലവാരം മെച്ചപ്പെടുത്തും ; മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

ഖ​ത്ത​റി​ലെ ന​ഴ്സ​റി​ക​ളു​ടെ സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​നും ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി ന​ഴ്സ​റി​ക​ളെ മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ച്ചു. ഓ​രോ​ന്നി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളും ജോ​ലി പ​രി​ച​യ​വും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ജോ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ശി​ശു​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ വി​ഭാ​ഗം. ഇ​വ ഡേ ​കെ​യ​ർ ന​ഴ്സ​റി​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക. ഡേ ​കെ​യ​ർ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ഭാ​ഷ, വാ​യ​ന, എ​ഴു​ത്ത്,…

Read More