
ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സ് തികയണമെന്ന നിർദ്ദേശം; എതിർത്ത് സർവ്വീസ് സംഘടനകൾ
സംസ്ഥാനത്ത് ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സർക്കാർ നിർദ്ദേശത്തെ എതിർത്ത് സർവ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിർദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിർദ്ദേശങ്ങളിൽ സർക്കാർ ഇനിയും ചർച്ച തുടരും. ജീവനക്കാർ മരിക്കുമ്പോൾ ആശ്രിതന് 13 വയസ്സ് പൂർത്തിയായിരിക്കണം. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി. ഇത്തരം വ്യവസ്ഥകൾ വച്ച് ആശ്രിത നിയമനങ്ങൾ പുനപരിശോധിക്കാനുള്ള കരട് നിർദ്ദേശത്തിനെതിരെ ഉയർന്നത് വ്യാപക അതൃപ്തിയാണ്….