
സർവീസ് കാർണിവൽ ആഘോഷിച്ച് ഖത്തർ
ഉന്നത പഠനമേഖലയിൽ പുതുവഴി തേടുന്ന വിദ്യാർഥികൾക്ക് വെളിച്ചമായി കരിയർ ഗൈഡൻസ്, നിക്ഷേപ സാധ്യതകൾ അന്വേഷിക്കുന്ന പ്രവാസികൾക്ക് വിവിധ പദ്ധതികളുമായി വിദഗ്ധരും സംരംഭകരും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുമായെത്തുന്നവർക്കായി രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പ്രവാസികൾക്കായി തയാറാക്കിയ പദ്ധതികൾ അറിയാനും അംഗമാവാനും ആഗ്രഹിച്ചെത്തുന്നവർക്ക് അതിനും ഉത്തരമുണ്ടായിരുന്നു. പാട്ടുത്സവങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും ഏറെ കണ്ട ഖത്തറിലെ പ്രവാസ മണ്ണിൽ സാമൂഹിക സേവനത്തിന്റെ പുതുമാതൃക തീർത്ത് പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച സർവിസ് കാർണിവൽ. പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്…