സർക്കാർ സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; ജാര്‍ഖണ്ഡിൽ 65 വിദ്യാർഥികൾ ആശുപത്രിയിൽ

ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Read More

വന്ദേ ഭാരത് എക്സ്പ്രസിൽ കൊടുത്ത കറിയിൽ ചത്ത പാറ്റ; പ്രതികരിച്ച് റെയിൽവേ

വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൽ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാൾ എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ്…

Read More

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകള്‍; സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍

തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകള്‍. സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം.  ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് കുടുംബ സമേതം പോകുകയായിരുന്ന കുടുംബമാണ് ഇതുസംബന്ധിച്ച് ട്രെയിനില്‍ വെച്ച് തന്നെ പരാതിയുമായി രംഗത്തെത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായി. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരുകയായിരുന്നുവെന്നും…

Read More

ജയിലുകളിൽ തടവുകാർക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം വറുത്തരച്ച കോഴിക്കറി

ഓണനാളിൽ ജയിലുകളിലും നല്ല ഒന്നാന്തരം സദ്യയൊരുങ്ങും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും സദ്യ വിളമ്പുന്നത്. ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴിവിഭവം ഇല്ല. ഓണംനാളിൽ വറുത്തരച്ച കോഴിക്കറിയടക്കം ഉണ്ടാകും. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക. അന്തേവാസികളാണ് സദ്യ ഒരുക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികളാണുള്ളത്. 1050ലധികം അന്തേവാസികളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നെയ്‌ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവും സസ്യാഹാരികൾക്ക് കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്. കണ്ണൂർ വനിതാ ജയിലിൽ…

Read More