പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും തൃണമൂല്‍ പുറത്തുവിട്ടു. അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കള്‍ അറിയിക്കുന്നത്. മമതാ ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ് എസ് കെ…

Read More

കാട്ടുപന്നിയുടെ കുത്തേറ്റു; സ്‌കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ഉള്ള്യേരിയിൽ സ്‌ക്കൂൾ വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂർ ഹയർസെക്കൻഡറി സ്‌ക്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് റോഡിൽ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്.  കുട്ടിയുടെ പിൻഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട്  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി…

Read More