‘ഹൈ റിസ്ക് കോൺടാക്ട്ടിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും; ഒരേ സമയം 192 സാംപിൾ മൊബൈൽ ലാബിൽ നടത്താം’ : വീണ ജോർജ്

ഇന്ന് നിപ പോസിറ്റീവായ 39കാരൻ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണെന്നും ആരോഗ്യ നില സ്റ്റേബിളാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഇയാൾക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ട്. ആശുപത്രിയിൽ വെച്ചാണ് സമ്പർക്കമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നിലയിൽ കുഴപ്പമില്ല. 9വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോ‍ർജ് പറഞ്ഞു. ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്ക് കോൺടാക്ട്ടിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192സാംപിൾ…

Read More

എഫ്‌ഐആർ ഇട്ട് അന്വേഷണം നടത്തണം; ജീ ശക്തിധരന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് ചെന്നിത്തല

ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. അതാണ് പരാതി കിട്ടിയാലേ അന്വേഷിക്കാൻ കഴിയൂവെന്ന് വി മുരളീധരൻ പറഞ്ഞത്….

Read More

കോടിയേരിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ടുകൾ: മുഖ്യമന്ത്രി യൂറോപ്യൻ യാത്ര മാറ്റിവച്ചു; കോടിയേരിയെ സന്ദർശിക്കും

പാൻക്രിയാസിലെ അർബുദത്തെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ പര്യടനം മാറ്റിവച്ചതായി അറിയുന്നു. ഇന്നു രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്യൻ പര്യടനത്തിനായി ഫിൻലാൻഡിലേക്ക് യാത്രതിരിക്കാനിരുന്നത്. അദ്ദേഹം കോടിയേരിയെ സന്ദർശിക്കുന്നതിനായി ചെന്നൈയിലേക്ക് നാളെ രാവിലെ യാത്ര തിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം. രോഗബാധയെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More