ഉപലോകായുക്തമാർക്കെതിരെ ഗുരുതര പരാതി ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ; ഗവർണർക്ക് പരാതി നൽകി

മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകയുക്ത ജസ്റ്റിസ് ബാബു പി ജോസഫ് പ്രകാശനം ചെയ്തതിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. ​ഗവർണർക്കാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. പുസ്തകത്തിൽ മുൻ എംഎൽഎയുമായുള്ള അടുപ്പം ഉപലോകയുക്തമാരായ ബാബു പി ജോസഫും ഹാറൂൺ അൽ റഷീദും എടുത്തു പറയുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രാമചന്ദ്രന്റെ കുടുംബത്തിനും ആനുകൂല്യം കിട്ടിയ കേസ് ലോകയുക്ത പരിഗണനയിലുണ്ട്. ഫണ്ട് വക മാറ്റൽ കേസിലെ വിധി…

Read More