
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തി; ആൻറോ ആൻറണി
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആൻറോ ആൻറണി. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആൻറോ ആൻറണി ആരോപിച്ചു. ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആൻറോ ആൻറണി പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്‌സ് ആപ്പിൽ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിൻറെ നീക്കമാണിത്. ആരോപണത്തിൽ തെളിവും ആൻറോ ആൻറണി പുറത്തുവിട്ടു….