‘4 ലക്ഷം കള്ളവോട്ടുകള്‍ ചേര്‍ത്തു; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം’: ഗുരുതര ആരോപണവുമായി ആപ് മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപി മുതിർന്ന നേതാവ് സോംനാഥ് ഭാരതി. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. ഇന്ത്യ സഖ്യത്തിൽ എഎപി തുടരണോ എന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉടൻ തീരുമാനമെടുക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു. തെരഞ്ഞടുപ്പിനായി നാല് ലക്ഷം കള്ളവോട്ടുകൾ ബിജെപി വോട്ടർ പട്ടികയിൽ ചേർത്തെന്നും സോംനാഥ് ഭാരതി ആരോപിച്ചു. എല്ലാ അധാർമ്മിക മാർഗങ്ങളും ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഡൽഹിയിൽ ഉപയോഗിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിൽ താമസക്കാരുണ്ടെന്ന് കാട്ടിയടക്കം വോട്ട് ചേർത്തു. നാല് ലക്ഷം കള്ള…

Read More

തനിക്കെതിരെ നുണപ്രചരണം തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരും: ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണവുമായി തിരൂര്‍ സതീഷ്

കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 9 കോടി രൂപയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വന്നതെന്നും സതീഷ് ആരോപിക്കുന്നു. ആറ് കോടിയെന്ന ധർമ്മരാജന്റെ മൊഴി തെറ്റാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.  ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണമാണ് തിരൂര്‍ സതീഷ് ഉന്നയിക്കുന്നത്….

Read More

‘തെറ്റ് ചെയ്യാതെ കുറ്റക്കാരിയാക്കി’: പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ എസ് നായർ

കോണ്‍ഗ്രസ് വിട്ട പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ കുറിച്ചു. ഡിജിറ്റൽ മീഡിയ കൺവീനർ…

Read More

ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ട്: ഡോക്ടർമാർ

ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്പലവയൽ സ്വദേശി ജെൻസണിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ‘ഇന്നലെ വെെകുന്നേരം ഏകദേശം ആറ് മണിയോടെയാണ് ഇവിടെ എത്തിയത്. അപകടത്തിൽ മുക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക് അകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല’,- ഡോക്ടർ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും…

Read More

മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി. കരുനാഗപ്പള്ളി തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികൾ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് റിപ്പോർട്ട്.

Read More

‘എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട്’; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചൻസർലർക്ക്‌ അധികാരമില്ല. യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ല. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ല. തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. എസ്എഫ്ഐയും പോപ്പുലര്‍…

Read More

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരെന്ന് നയപ്രഖ്യാപനരേഖ

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ വിമർശനം. ഇതിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിർബന്ധിതമായി. 15-ാം ധനകാര്യകമ്മിഷന്റെ സ്വീകരിക്കപ്പെട്ട ശുപാർശകള്‍ക്കു വിരുദ്ധമായി മുൻകാലപ്രാബല്യത്തോടെ വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. കേന്ദ്രസർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസംഗത്തിലെ നാലു ഖണ്ഡികകളിലായാണ് കേന്ദ്രത്തിനെതിരേയുള്ള കുറ്റപത്രം. സമ്പത്തികകാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് പണഞെരുക്കം. വരുമാനസ്രോതസ്സുകളുടെ പരിമിതി മറികടന്ന് വികസനച്ചെലവുകള്‍ ഏറ്റെടുക്കാൻ സംസ്ഥാനങ്ങള്‍ നിർബന്ധിതമാവുന്നത് ഇന്ത്യയുടെ…

Read More

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു.  അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്. …

Read More

കൊള്ളമുതൽ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നു, അനിൽ അക്കരയുടെ ആരോപണം ഗുരുതരം; വി.ഡി സതീശൻ

കൊള്ളമുതൽ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കബളിപ്പിക്കപ്പെട്ട നിക്ഷേപർക്കെല്ലാം പണം മടക്കി നൽകണമെന്നും കരുവന്നൂരും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. സി.പി.എം നേതാക്കൾ കൊള്ളയടിച്ച കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരിൽ ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവർത്തിക്കുന്നത് കബളിപ്പിക്കലാണ്. അമ്പതിനായിരത്തിൽ താഴെ നിക്ഷേപമുള്ളവർക്ക് അത് മടക്കി നൽകുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപ തൽക്കാലം…

Read More

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം രംഗത്ത്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയ ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്. ഇന്ത്യയിലെ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയര്‍ന്ന അപകടസാധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും….

Read More