
ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന്; ഇന്ററിന്റെ 20-ാം കിരീടധാരണം; 17 പോയന്റ് ലീഡ്
ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി ഇന്റര്‍ മിലാൻ. സാന്‍സിറോയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ എതിരാളികളായ എസി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്റര്‍ കീഴടക്കിയത്. ജയത്തോടെ ഇന്റര്‍ തങ്ങളുടെ 20-ാം ഇറ്റാലിയന്‍ ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. ലീഗില്‍ അഞ്ചുമത്സരം ശേഷിക്കെയാണ് ഇന്ററിന്റെ തകർപ്പൻ ജയം. 33 മത്സരങ്ങളില്‍ നിന്ന് 27 ജയവും അഞ്ച് സമനിലകളുമായി 86 പോയന്റോടെയാണ് ഇന്റർ ഒന്നാമത്തെത്തിയത്. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇന്ററിന് നഷ്ടമായത്. ഇന്ററിന് രണ്ടാമതുള്ള എസി മിലാനേക്കാള്‍ 17…