
ഛത്തീസ്ഗഡിൽ 9 മാവോയിസ്റ്റുകൾ പിടിയിൽ
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ പൊലീസിന്റെ മാവോയിസ്റ്റ് വേട്ട. വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒൻപത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്. ഇവരിൽ എട്ടുപേരെ ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒരാളെ നെയിംഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. സജീവ പ്രവർത്തകരായ സോന കുഞ്ഞം (40), ആണ്ട കടത്തി (30), മാങ്കു മഡ്കം (24), സന്തോഷ് കാട്ടി (25), സോന മുചകി (22), ഹദ്മ…