കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിൽ ബാലാജിക്ക് ജാമ്യം

സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. 2011 മുതൽ 2015 വരെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌‌തു കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്കെതിരായ കേസ്. 2023…

Read More

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലും റെയ്ഡ്; കാരണം വ്യക്തമാക്കാതെ ഇ.ഡി

തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഏഴുപേരടങ്ങുന്ന ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്നാൽ റെയ്ഡിന് കാരണം എന്താണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ…

Read More

റിമാന്റ് കാലാവധി ജൂലൈ 26 വരെ നീട്ടി; സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ തുടരും

കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതിവകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാനറ് കാലാവധി ഈ മാസം 26 വരെ നീട്ടി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിലവിൽ ഇ.ഡി കസ്റ്റഡിയിലാണ് സെന്തിൽ ബാലാജി. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ വാദം…

Read More

സെന്തില്‍ ബാലാജി 14 ദിവസം റിമാന്‍ഡില്‍; ആശുപത്രിയില്‍ തുടരാം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 28 വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം, മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിലവിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരാമെന്നും കോടതി നിര്‍ദേശിച്ചു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡിനും തുടര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനും പിന്നാലെയായിരുന്നു നടപടി….

Read More

‘ചെവിക്കു സമീപം നീര്’: മന്ത്രി സെന്തിലിനെ ഇഡി മർദ്ദിച്ചെന്ന് ഡിഎംകെ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി മന്ത്രി പി.കെ.ശേഖർ ബാബു ഉൾപ്പെടെയുള്ളവർ രംഗത്ത്. 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ സെന്തിൽ ബാലാജി മർദ്ദനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ശേഖർ ബാബു മാധ്യമങ്ങളോടു പറഞ്ഞു. സെന്തിൽ ബാലാജി അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ പേരു വിളിച്ചിട്ടും പ്രതികരിച്ചില്ലെന്നും ശേഖർ ബാബു വിശദീകരിച്ചു. അതിനിടെ, മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു. കേസിനെ നേരിടുന്നതു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമവിദഗ്ധരുടെ യോഗം വിളിച്ചു….

Read More

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലിക്ക് കോഴ കേസിലാണ് അറസ്റ്റ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി – എക്സൈസ് മന്ത്രിയാണ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

Read More