കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; മുത്തച്ഛന് മരണം വരെ തടവു ശിക്ഷ

തളിപ്പറമ്പിൽ 15 കാരിയായ കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുത്തച്ഛന് മരണം വരെ തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്. തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു.

Read More

മുസ്ലിം ബ്രദർഹുഡ് തലവൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ എട്ട് പേർക്ക് വധശിക്ഷ; വിധി ഈജിപ്ത് കോടതിയുടേത്

മുസ്‌ലിം ബ്രദർഹുഡ് അധ്യക്ഷൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി. ഈജിപ്തിലെ രാഷ്ട്രീയ-സുരക്ഷാ കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രിം സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ആണ് എട്ട് നേതാക്കൾക്ക് വധശിക്ഷയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. മൂന്നു വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിപറഞ്ഞത്. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ഈജിപത് ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്ക് പ്രതികരിച്ചു. 2013 ജൂലൈയിൽ അന്നു പ്രതിരോധ മന്ത്രിയായിരുന്ന ഇന്നത്തെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിൽ നടന്ന പട്ടാള അട്ടിമറിക്കെതിരെ നടന്ന…

Read More