16 കാരിയെ അഞ്ചുമണിക്കൂറിനിടെ പീഡിപ്പിച്ചത് മൂന്നുതവണ; 35കാരന് അവസാനശ്വാസം വരെ തടവുശിക്ഷ

പീഡനക്കേസിൽ മുപ്പത്തിയഞ്ചുകാരന് അവസാന ശ്വാസംവരെ (മരണം വരെ ) തടവുശിക്ഷ. മുഹമ്മദ് സാദിക്ക് ഖത്രി എന്ന സൂറത്ത് സ്വദേശിക്കാണ് പോക്‌സോ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചുമണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാളുടെ കൂട്ടാളികളെയും ശിക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ലൈംഗികശേഷി കൂട്ടാനുളള ഗുളികകൾ മുഹമ്മദ് സാദിക്കിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വികൃതമായ മാനസികാവസ്ഥയാണെന്നായിരുന്നു കോടതി നിരീക്ഷണം. 2021 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ…

Read More

ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി

ചൈനയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ കഴിഞ്ഞ മാസമുണ്ടായ ദാരുണമായ സംഭവത്തിൽ 62 വയസുകാരനായ ഫാൻ വിഖിയു എന്നയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. 2014ന് ശേഷ ചൈന കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട സംഭവം നവംബർ 11നാണ് നടന്നത്. ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് 62കാരൻ തന്റെ എസ്‍യു‍വി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു….

Read More

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4 പ്രതികൾക്ക് ജീവപര്യന്തം

മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ (25) കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണു ജീവപര്യന്തം ശിക്ഷ. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ്.രവീന്ദര്‍ കുമാര്‍ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ…

Read More

തുടർ നടപടികളിൽ വ്യക്തതയില്ല; മോചനത്തിന് സഹായം തേടി മലയാളി നഴ്സ് നിമിഷ പ്രിയ

മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് നിമിഷ പ്രിയ  അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും…

Read More

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചർച്ചയിലെന്ന് അറ്റോണി ജനറൽ പറഞ്ഞു. ഹർജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള, അഭിഭാഷകനായ റിഷി മൽഹോത്രയുടെ ഹർജിയിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മൽഹോത്ര കോടതിയിൽ വാദിച്ചിരുന്നത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന…

Read More

‘മോദി’ പരാമർശം: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും

‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ…

Read More