
ഓഹരി സൂചികകൾ കരകയറുന്നു; ഇന്നു സെൻസെക്‌സ് 1000 പോയിന്റ് കയറി
ഇന്നലെ വൻ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു കരകയറുന്നു. ഇന്നൊരുവേള, വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ആയിരം പോയിന്റിലധികം തിരികെപ്പിടിച്ച സെൻസെക്‌സ് വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴുള്ളത് 738 പോയിന്റ് (+0.94%) നേട്ടവുമായി 79,497ൽ. നിഫ്റ്റിയും 24,350 പോയിന്റ് വരെ ഉയർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 210 പോയിന്റ് (+0.88%) നേട്ടവുമായി 24,666ൽ. ഇന്നലെ കനത്ത നഷ്ടത്തിലേക്കു വീണ യുഎസ്, ഏഷ്യൻ ഓഹരികൾ ഇന്നു നേട്ടത്തിലേറിയതും ഗിഫ്റ്റ് നിഫ്റ്റി 180 പോയിന്റ് കയറിയതും ഇന്ത്യൻ ഓഹരി…