
പ്രതിരോധമന്ത്രാലയം സന്ദർശിച്ച് ശൈഖ് ഹംദാൻ ; മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മന്ത്രിസഭാംഗമായി ചുമതലയേറ്റ ശേഷം ആദ്യമായി പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു.മന്ത്രാലയത്തിലെയും യു.എ.ഇ സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രവർത്തനങ്ങളും പുതിയ സംരംഭങ്ങളും അവലോകനം ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും ചേർന്ന് സ്ഥാപിച്ച മന്ത്രാലയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. യൂണിയനെയും അതിന്റെ…