മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ മൂന്നു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ 2020ല്‍ ആണ് വിരമിച്ചത്. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം രണ്ട് തവണ നേടി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ലാഡ്‌ലി മീഡിയ ദേശീയ അവാര്‍ഡും…

Read More

മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ (66) അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്ററും ജനയുഗം പത്രാധിപ സമിതി അംഗവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ നേതാവ് സി .ഉണ്ണിരാജയുടെ മകനാണ്.

Read More