ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ സര്‍ക്കാരിൽ നിന്ന് മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും…

Read More

‘കാഫിർ’ പ്രയോഗം: ഫെയ്സ്ബുക്കിന് വീണ്ടും നോട്ടിസയച്ച് പൊലീസ്

വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ ഫെയ്ബുക്കിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. കാഫിർ പ്രചാരണം നടത്തിയ അക്കൗണ്ടുകളുടെ വിവരം ആവശ്യപ്പെട്ടാണ് ഇന്നലെ നോട്ടിസ് അയച്ചത്. മുൻപ് ഇതേകാര്യം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചെങ്കിലും ഫെയ്ബുക്കിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടർന്ന് ഫെയ്സ്ബുക്ക് നോഡൽ ഓഫിസറെ കേസിൽ പ്രതിചേർത്തിരുന്നു. ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കാഫിർ പ്രയോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതേ പോസ്റ്റ് പിന്നീട് മുൻ എംഎൽഎ കെ.കെ.ലതിക ഉൾപ്പെടെ ഷെയർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ്…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് നോട്ടീസ് അയച്ച് ബിജെപി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്‌തില്ല എന്നീ വിവാദങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തന്നെ തഴഞ്ഞ് മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ജയന്ത് സിന്‍ഹ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു എന്ന പരാതിയുയര്‍ന്നിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന് രണ്ട് ദിവസം ജയന്ത് സിന്‍ഹ മറുപടി നല്‍കണം എന്നും ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹസാരിബാഗില്‍ മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ സംഘടനാ സംവിധാനവുമായും തെരഞ്ഞെടുപ്പ്…

Read More

കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഈ മാസം 29 നകം മറുപടി നൽകണമെന്ന് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇ‍ഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്നാണ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി പരി​ഗണിച്ചത്. മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ്  ഹർജിയിൽ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു….

Read More

ഇറാന്റെ ആക്രമണ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളുമായി അമേരിക്ക

സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക യുദ്ധക്കപ്പലുകൾ അയച്ചു. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യു.എസ്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് യു.എസ്. ഇസ്രയേലിന് സൈനിക സഹായം നൽകിയത്. മേഖലയിലെ ഇസ്രയേലി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങൾ അയച്ചത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ചെങ്കടലിലുള്ള എസ്.എസ്. കാർനിയാണ്…

Read More

വിവാഹാഭ്യർഥന നിരസിച്ചു; 13കാരിക്ക് നഗ്‌നചിത്രമയച്ചു: യുവാവ് അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നടത്തുകയും ഇത് നിരസിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക് ന​ഗ്നചിത്രമയയ്ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 13കാരിയുടെ പരാതിയിലാണ് നടപടി. വാഗ്‌ലെ എസ്റ്റേറ്റ് പ്രദേശത്തെ താമസക്കാരിയായ പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് അമ്മയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്പിൽ അക്കൗണ്ട് തുറക്കുകയും പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തതായി താനെയിലെ ശ്രീനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇരുവരും പരസ്പരം ചാറ്റിങ് ആരംഭിച്ചു. ഇതിനിടെ, പെൺകുട്ടിയെ 18 വയ‌സ് തികയുമ്പോൾ വിവാഹം…

Read More

വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യാര്‍ഥം വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്. കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്….

Read More