‘ഇമെയിൽ അയച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണ്, ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചു’; പരാതിക്കാരി

താൻ മുകേഷിന് അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിൻറെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. ‘2009ൽ ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ്…

Read More

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; പരിഹാരവുമായി റിസര്‍വ് ബാങ്ക്

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ. പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍…

Read More

ഇഡിയെ കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട; ആ ഭീഷണി കോൺഗ്രസുകാരോട് മതി: മുഹമ്മദ് റിയാസ്

ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇഡി വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇഡിയുടെ പണി. ചിരുകണ്ടനും…

Read More

യോനോ ബ്ലോക്കായെന്ന് സന്ദേശം; ഒ.ടി.പി കൈവശപ്പെടുത്തി: കാഞ്ഞങ്ങാട് സ്വദേശിയുടെ 5.5 ലക്ഷംതട്ടി

വ്യാജസന്ദേശമയച്ച്‌ ഒ.ടി.പി. നമ്പര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഓഫീസിലെ ഓവര്‍സിയര്‍ ഹൊസ്ദുര്‍ഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ ‘ദേവീകൃപ’യില്‍ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്. ജനുവരി 10-ന് രാവിലെ 11-ഓടെ ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണില്‍ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറില്‍ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസില്‍നിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു….

Read More

മരിച്ചവരെ വിടാതെ ഓൺലൈൻ ലോൺ ആപ്പ്; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്നും അയച്ചു

ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ്  കേസ് എടുത്തിട്ടുണ്ട്.  എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല്…

Read More