ഇന്‍റർനെറ്റില്ലെങ്കിലും ഫോട്ടോയും ഫയലും അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കുന്ന ‘പീപ്പിൾ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകൾ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി ഈ ആപ്പുകൾ നിരോധിച്ചിരുന്നു. നിലവിൽ ടെലിഗ്രാമാണ് വലിയ ഫയലുകൾ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇന്‍റർനെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി ഫയലുകൾ അയയ്ക്കാൻ സാധിക്കില്ല. അതേസമയം, വെളിച്ചം കുറവുള്ള…

Read More

‘മകൾ മരിച്ചത് ജോലിഭാരം താങ്ങാനാകാതെ, സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ആരും എത്തിയില്ല’; ഇവൈ കമ്പനിക്ക് അമ്മ എഴുതിയ കത്ത് ചർച്ചയാകുന്നു

ജൂലായ് 24നാണ് ഏൺസ്​റ്റ് ആൻഡ് യംഗ് ഇൻഡ്യ എന്ന കമ്പനിയിലെ ചാറ്റേർഡ് അക്കൗണ്ടന്റായ കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യനെ (26) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ യുവതിയുടെ മാതാവായ അനിത അഗസ്റ്റിൻ കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ ഹൃദയഭേദകമായ കത്താണ് ചർച്ചയായിരിക്കുന്നത്. മകൾ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ഒരു ജീവനക്കാരൻ പോലും എത്തിയില്ലെന്നും അമ്മ പറയുന്നു. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറമുളള ജോലിഭാരം നൽകുന്ന കമ്പനിയുടെ സംസ്‌കാരം തിരുത്തണമെന്നും മകളുടെ…

Read More

സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച്‌ റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി വിവരം; കാത്തിരിക്കുകയാണെന്ന് രാഹുൽ

പാർലമെൻ്റിലെ തൻ്റെ പ്രസംഗത്തില്‍ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച്‌ റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചതായി രാഹുല്‍ ഗാന്ധി. ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും സമൂഹ മാധ്യമമായ എക്സിലെ തൻ്റെ അക്കൗണ്ടില്‍ രാഹുല്‍ ഗാന്ധി പരിഹാസ സ്വരത്തില്‍ എഴുതി. പാർലമെൻറിലെ തൻറെ ചക്രവ്യൂഹം പ്രസംഗത്തില്‍ പ്രകോപിതരായ രണ്ടില്‍ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി…

Read More

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ…

Read More

‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ; വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു. ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ്…

Read More

ജയ്‍ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്

ജയ്‍ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്. ഡി.കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു സ്ഥിരീകരിച്ചു. ഡി.കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിന്‍റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഡികെയുടെ കുടുംബത്തിലെ മറ്റാർക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.ഡിവിഡന്‍റ് – ഷെയർ എന്നിവയുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്‍മെന്‍റ്, ലെഡ്ജർ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങൾ…

Read More

‘നോട്ടീസ് അയക്കുന്ന തീരുമാനം വഴിത്തിരിവ്, കൂടുതൽ തെളിവുകൾ പുറത്തുവിടും’; കുഴൽനാടൻ

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വലിയ വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴൽനാടന്റെ പ്രതികരണം.   പി വി ഞാനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയിൽ ഇപ്പോൾ…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ ഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത്‌ വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ…

Read More

പ്രധാനമന്ത്രിക്ക് പ്രതാപന്റെ പുസ്തകസമ്മാനം: നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’

കേരളത്തിൽ വായനദിനമായ ഇന്ന്, പ്രധാനമന്ത്രിക്കു സമ്മാനമായി ടി.എൻ.പ്രതാപൻ എംപി നെഹ്റുവിന്റെ ‘ദ് ഡിസ്കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തൽ) എന്ന പുസ്തകം അയച്ചുകൊടുക്കും. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പൂക്കൾക്കും മാലയ്ക്കും പകരം പുസ്തകം തന്നാൽ മതിയെന്ന ആഹ്വാന പ്രകാരം തനിക്കു കിട്ടിയ പുസ്തകമാണ് അയച്ചു കൊടുക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു.  തീൻമൂർത്തി ഭവനിലെ നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽനിന്ന് നെഹ്റു എന്ന പേരു എടുത്തുമാറ്റുന്നത് അടക്കമുള്ള തമസ്കരണങ്ങൾക്കിടെയാണ്, നെഹ്റുവിനെക്കുറിച്ചു മനസ്സിലാക്കാൻ ഈ വായന സഹായിക്കട്ടെ എന്ന കുറിപ്പോടെ…

Read More

മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.  പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ…

Read More