കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിനെത്തിയ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി; ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ വിസിയുടെ റിപ്പോർട്ട്

കേരള സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലക്ക് മന്ത്രി അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. ചട്ട ലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസ്ലറുടെ അസാന്നിധ്യത്തിൽ തനിക്ക് അധ്യക്ഷ ആകാമെന്ന് മന്ത്രി വാദിച്ചു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വിസി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറി. 

Read More

കേരള സർവകലാശാല സെനറ്റ് യോഗം; മന്ത്രി ആർ.ബിന്ദുവും വിസിയും തമ്മിൽ വാക്കുതർക്കം

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെച്ചൊല്ലി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വൈസ് ചാൻസലർ (വിസി) ഡോ.മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കുതർക്കമുണ്ടായി. മന്ത്രിയും വിസിയും നേർക്കുനേർ പോരടിക്കുന്ന വിഡിയോയും പുറത്തുവന്നു. പ്രമേയം പാസായെന്നു മന്ത്രിയും പാസായില്ലെന്നു വിസിയും നിലപാടെടുത്തു. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമായി. യോഗം വിളിച്ചതു താനാണെന്നും അതിനാൽ അധ്യക്ഷൻ താനാണെന്നും വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജൻഡ വായിച്ചതും ശരിയായില്ലെന്നും വിസി നിലപാടെടുത്തു….

Read More

സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവം; ഗവർണർ വിവരങ്ങൾ തേടി

കേരള സർവകലാശാല വി സി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തിൽ നടപടികളുമായി ഗവർണർ. ക്വാറാം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടി. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉടൻ നൽകണം വൈസ് ചാൻസലർക്ക് കത്ത് നൽകി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികളെ പിൻവലിക്കാൻ വരെ സാധ്യത ഉണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത 9 പേരിൽ 7 പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടു നിന്നിരുന്നു. ഗവർണറുടെ…

Read More

കേരള വിസി നിയമനം; ക്വാറം തികയാതെ സെനറ്റ്, വിട്ടുനിന്ന് ഇടത് അംഗങ്ങൾ

കേരള സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട നിർണ്ണായക സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ വിട്ടു നിന്നതോടെ യോഗത്തിൽ ക്വാറം തികഞ്ഞില്ല. യോഗം നിയമ വിരുദ്ധമാണെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ നിലപാട്. ഇതോടെ നിർണ്ണായക സെനറ്റ് യോഗം ഫോറം തികയാതെ പിരിഞ്ഞു. വി.സി അടക്കം 13 അംഗങ്ങൾ മാത്രമാണ് യോഗത്തിനെതിയത്. 19 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. ഭരണപക്ഷ അംഗങ്ങൾ പൂർണമായി വിട്ടുനിന്നു. പ്രതിപക്ഷ അംഗങ്ങൾ യോഗത്തിന് ശേഷം സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. അതേസമയം, സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിലും വിസിയെ…

Read More