സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് എംജി സെനറ്റ്; ഗവർണറുടെ ആവശ്യം തള്ളി

വൈസ് ചാൻസിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സർവകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എംജി സർവകലാശാലയുടെ സ്‌പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ അയയ്ക്കാത്തത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അജൻഡയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കുട പിടിയ്ക്കുന്നെന്ന് യുഡിഎഫ് വിമർശനം. സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം തീരുമാനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കാനാകുമെന്ന് യുഡിഎഫ് അംഗങ്ങൾ…

Read More

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാം:  ആർ.ബിന്ദു

 കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് യോഗ്യതയില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി. പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും നിയമം പരിശോധിച്ചാൽ അധികാരമുണ്ടോ എന്ന കാര്യം ഗവർണർക്കു വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പ്രോ–ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചതു നിയമപ്രകാരമാണെന്നു വിശദമാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചാൻസലറുടെ അഭാവത്തിൽ പ്രോ–ചാൻസലർക്ക്…

Read More