സലാല കെഎംസിസി പലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു

കെ.എം.സി.സി സലാലയിൽ ഫലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.ജെ വിൻസന്റ് ഓൺലൈനിലൂടെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ എ.കെ പവിത്രൻ, അബ്ദുൽ ലത്തീഫ് ഫൈസി, കെ. ഷൗക്കത്തലി, ജി. സലീം സേട്ട്, അബ്ദുന്നാസർ ലത്തീഫി, ഡോ. നിഷ്താർ, രമേഷ് കുമാർ, ഉസ്മാൻ വാടാനപള്ളി, സുബൈർ ഹുദവി എന്നിവർ സംസാരിച്ചു. റഷീദ് കൽപറ്റ മോഡറേറ്റർ ആയിരുന്നു. ഷബീർ കാലടി…

Read More

‘പലസ്തീൻ വിഷയം തക്കിടരാഷ്ട്രീയത്തിനുപയോഗിച്ചു; സിപിഎം ലീഗിന് പുറകെ നടക്കുന്നു’: സതീശൻ

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട്, മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.  സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ…

Read More

‘വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാട്’; സിപിഎം സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ

ഏകസിവിൽ കോഡിനെതിരേ സി.പി.എം. നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ. സെമിനാർ വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ‘ചന്ദ്രയാൻ -3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്ത് ചാടി ഷൈൻ ചെയ്യാൻ നോക്കണ്ട എന്ന്. ഇത് വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണ്’, മുരളീധരൻ പറഞ്ഞു. ‘കഴിഞ്ഞ ദിവസം സി.പി.ഐയുടെ ദേശീയ…

Read More

“ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യം”; താൻ ഭരണഘടനയ്ക്കൊപ്പം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഏക സിവിൽ കോഡിനെതിരായ പ്രതിഷേധങ്ങളും, ചർച്ചകളും ശക്തമാകുന്നതിനിടയിലാണ് വിഷയത്തിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുന്നത്. ‘ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യമാണ്. ഭരണ ഘടനയ്ക്ക് ഒപ്പമാണ് തന്റെ നിലപാട്’ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണിത്. ഇതുവരെ യൂണിഫോം സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്ക്കോ എതിരേ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരേയെന്നും അദ്ദേഹം ചോദിച്ചു….

Read More

കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ സെമിനാറിൽ പോകുന്നില്ലല്ലോ?; എ കെ ബാലൻ

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ? സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട. ഇപി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല. സെമിനാറിൻറെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം….

Read More

ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാർ, ഇപി പങ്കെടുക്കില്ല, അതൃപ്തി പ്രകടമാക്കി ഗോവിന്ദൻ

ഏകീകൃത സിവിൽ കോഡിനെതിരായി സിപിഐഎം സെമിനാറിൽ പങ്കെടുക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരത്ത്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി.തിരുവനന്തപുരത്ത് എത്തിയത് .പാർട്ടിയും ഇപിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ. എംവിഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇപി അത്ര നല്ല രസത്തിലല്ല.ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇപി വിട്ടുനില്‍ക്കുന്നുണ്ട്. എന്നാൽ ഇ.പി പങ്കെടുക്കാത്തതിനെതിരെ പരസ്യ പ്രതികരണവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ഗോവിന്ദൻ രംഗത്തെത്തി….

Read More

കോൺഗ്രസിന് നിലപാടില്ല: ഏക സിവിൽ കോഡിൽ വിശാല ഐക്യം രൂപപ്പെടണം; എം.വി.ഗോവിന്ദൻ

ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ”ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം സമുദായത്തിന്റെ ഭാഗമായ സംഘടനകൾക്കെല്ലാം ഒരേനിലപാടാണുള്ളത്. വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസ് ഒഴികെയുള്ള മതേതര പാർട്ടികൾക്ക് സെമിനാറിൽ പങ്കെടുക്കാം. ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാർ ഒന്നിൽ ഒതുങ്ങില്ല. ഇത്തരത്തിൽ നാലു സെമിനാറുകൾ സംഘടിപ്പിക്കാനാണ് നിലവിലത്തെ തീരുമാനം. അതിൽ പങ്കെടുക്കാവുന്ന എല്ലാവരെയും അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഈ വിഷയം സിപിഎം പ്രത്യേകമായി കാണുന്നുണ്ട് ഇത്തരം ശ്രമങ്ങൾക്ക് ആര് മുൻകൈ എടുത്താലും…

Read More

സിപിഎം ക്ഷണം നിരസിച്ച് ലീഗ്; യുഡിഎഫിന്റെ പ്രധാന ഘടകകക്ഷി, സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്

മുസ്ലിംലീ​ഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ…

Read More

ഏക സിവിൽ കോഡ് സെമിനാറിലെ സിപിഎം ക്ഷണം; മുസ്ലിം ലീഗ് തള്ളിയേക്കും

ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുണ്ട്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗം  ആരോപിച്ചു. എന്നാൽ ചർച്ച ചെയ്തശേഷം മതി തീരുമാനമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതോടെ അന്തിമ തീരുമാനം ഇന്നു ചേരുന്ന ലീഗ് നേതൃയോഗത്തിൽ സ്വീകരിക്കും. രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണു യോഗം. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ…

Read More