
കേരള ക്രിക്കറ്റ് ലീഗ്; ഇന്നു മുതൽ സെമി പോരാട്ടം
കേരള ക്രിക്കറ്റ് ലീഗിൽ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡിൽ ടോസ് വീഴും. ചൊവ്വാഴ്ച 2.30ന് ആദ്യ സെമിയും വൈകീട്ട് 6.30ന് രണ്ടാം സെമിയും നടക്കും. ആറു ടീമുകള്‍ ശക്തി പരീക്ഷിച്ച ലീഗില്‍നിന്ന് കൊല്ലം സെയിലേഴ്സ്, കാലിക്റ്റ് ഗ്ലോബ് സ്റ്റാർ, ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് എന്നിവരാണ് അവസാന നാലിൽ ഇടംപിടിച്ചിരിക്കുന്നത്. കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിൽ തിങ്കളാഴ്ച രാത്രി നടക്കുന്ന അവസാന മത്സരത്തോടുകൂടി മാത്രമേ സെമി ഫൈനൽ ചിത്രം തെളിയൂ. ഇന്നലെ ഉച്ചക്ക് നടന്ന…