എമര്‍ജിങ് ഏഷ്യാകപ്പ് ടി20; സെമിഫൈനലിൽ ഇന്ന് ഇന്ത്യ – അഫ്ഗാനിസ്ഥാൻ പോരാട്ടം

എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമി പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയില്‍ ഇന്ത്യന്‍ എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും. ഇന്ത്യ-അഫ്ഗാന്‍ മത്സരം വൈകീട്ട് ഏഴിനാണ്. ഇന്ത്യന്‍ താരം തിലക് വര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ എ സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ…

Read More

പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് സെമിയില്‍

ഒളിംപിക്‌സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് സെമിയിലേക്ക് മുന്നേറി. മുന്‍ ലോക ചാംപ്യന്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബകരോവിനെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്. 11-0 എന്ന സ്കോറിന്‍റെ കരുത്തുറ്റ ജയത്തോടെയാണ് ഇന്ത്യന്‍ താരം മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്‌ലാദിമിര്‍ ഇഗോര്‍വിനെയാണ് വീഴ്ത്തിയാണ് അമ‍‍ന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്….

Read More

ഒളിംപിക്‌സ് ഹോക്കി സെമിയിൽ ഇന്ത്യ ജർമനിയോടു തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടം

ഒളിംപിക്‌സിൽ ആവേശകരമായ സെമി പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ഹോക്കി ടീം ജർമനിക്കു മുന്നിൽ തോറ്റു. ഗോൺസാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36-ാം മിനിറ്റ്) എന്നിവർ നേടി. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ നെതർലൻഡ്‌സാണ് ജർമനിയുടെ എതിരാളികൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്‌പെയിനെ…

Read More

ട്വന്റി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ ; ബംഗ്ലദേശിനെ തകർത്ത് സെമിഫൈനലിൽ , ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്

ട്വന്റി 20 ലോകകപ്പിൽ ചരിത്ര നേട്ടത്തിൽ അഫ്ഗാനിസ്ഥാൻ. അത്യന്തം ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ. ഇതോടെ ഓസ്‌ട്രേലിയയും ബംഗ്ലാദേശും അവസാന നാലിലെത്താതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിന് 17.5 ഓവറിൽ 105 റൺസെടുക്കാനേ ആയുള്ളൂ. അവസാന നിമിഷം ഓരോ പന്തും ആവേശമായതോടെ വിജയ പരാജയങ്ങൾ മാറിമറിഞ്ഞിരുന്നു. ഡെത്ത് ഓവറുകളിൽ തുടരെ…

Read More

ഓസ്ട്രേലിയയോട് ഇന്ത്യയുടെ മധുര പ്രതികാരം ; നിർണായക മത്സരത്തിൽ തോൽവി , സെമി ടിക്കറ്റെടുത്ത് ഇന്ത്യ

ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ്…

Read More

രഞ്ജി ട്രോഫി ; സെമി ഫൈനലിൽ തമിഴ്നാടിനെ തകർത്ത് മുംബൈ ഫൈനലിൽ

രഞ്ജി ട്രോഫി സെമിയിൽ തമിഴ്നാടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി മുംബൈ ഫൈനലിൽ. ഇന്നിങ്‌സിനും 70 റൺസിനും തോൽപിച്ചാണ് കലാശകളിക്ക് യോഗ്യത നേടിയത്. 232 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സിൽ 162 റൺസിന് എല്ലാവരും പുറത്തായി. 70 റൺസെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിംഗ്സിൽ പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷർദുൽ താക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവരാണ് സന്ദർശക ബാറ്റിങ്‌…

Read More

ലോകകപ്പ് ക്രിക്കറ്റ്; രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ, കലാശപ്പോരിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ

താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നാല് സിക്സറുകളുടേയും ഒരു ഫോറിൻ്റേയും അകമ്പടിയോടെ 29 റൺസെടുത്താണ് വാർണർ പുറത്തായത്. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ പൂജ്യത്തിന് കഗീസോ റബാദ പുറത്താക്കിയതോടെ ഓസീസ് അപകടം മണത്തു. പിന്നീട് സ്റ്റീവ് സ്മിത്തുമായി ചേർന്ന് ഹെഡ്, സ്കോർ മുന്നോട്ടു കൊണ്ടു പോകവേ കേശവ് മഹാരാജ്, ട്രാവിസ്…

Read More

ലോകകപ്പ് സെമിഫൈനൽ; ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഈ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും പിറന്ന വാംഖഡെയിൽ മത്സരം ആവേശകരമാകും. ഇരു ടീമുകളിലും പ്ലെയിംഗ് ഇലവനിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. നാലുവർഷം കാത്തിരുന്ന ഒരു കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. 2019ൽ ഓൾഡ് ട്രാഫോഡിൽ വീണ കണ്ണീർ മായ്ച്ചു കളയണം. 28 വർഷങ്ങൾക്ക് ശേഷം 2011ൽ ഇന്ത്യ വീണ്ടും ലോക കിരീടം ചൂടിയ വാംഖഡെയിൽ…

Read More

ഇന്ത്യ-ന്യൂസിലൻഡ് സെമി കാണാൻ ബെക്കാം എത്തുമെന്ന് റിപ്പോർട്ട്

ഏകദിന ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം കാണാൻ മുൻ ഇംഗ്ലീഷ് ഫുട്‌ബോളർ ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോർട്ട്. യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറെന്ന നിലയ്ക്കു ത്രിദിന സന്ദർശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനിടയിലാണു മത്സരം കാണാനായി ബെക്കാം വാങ്കെഡെ സ്റ്റേഡിയത്തിലെത്തുകയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നാളെ ഉച്ചയ്ക്കു രണ്ടിനാണു മത്സരം ആരംഭിക്കുന്നത്. മത്സരത്തിനുമുൻപ് ബെക്കാം പങ്കെടുക്കുന്ന പ്രത്യേക പരിപാടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. വേറെയും സൂപ്പർ താരങ്ങളും സെലിബ്രിറ്റികളും മത്സരം കാണാനെത്തും. റൗണ്ട് റോബിനിലെ ഒമ്പത് മത്സരങ്ങളും…

Read More

സെമി സാധ്യതകൾ സജീവമാക്കി ന്യൂസിലൻഡ്; ശ്രീലങ്കയ്ക്ക് എതിരെ അഞ്ച് വിക്കറ്റിന്റെ ജയം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ്. അഞ്ച് വിക്കറ്റ് വിജയമാണ് കിവികൾ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ന്യൂസിലൻഡിനായി ഡിവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42),ഡരിൽ മിച്ചൽ (43) എന്നിവരാണ് തിളങ്ങിയത്. കോൺവേ ദുഷ്മന്ത് ചമീരയുടെയും രചിൻ തീക്ഷണയുടെയും പന്തിലാണ് മടങ്ങിയത്. മിച്ചലിനെ…

Read More