
ഓൺലൈൻ ടാക്സിയുടെ മറവിൽ ലഹരി വിൽപന; രണ്ട് പേർ അറസ്റ്റിൽ
എറണാകുളം നഗരത്തിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശിയും എളമക്കര പാറയിൽ റോഡിൽ താമസിക്കുകയും ചെയ്യുന്ന അമിൽ ചന്ദ്രൻ , കലൂർ എളമക്കര പുല്യാട്ട് പറമ്പിൽ വീട്ടിൽ അഭിജിത്ത് എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻറലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള 7 ഗ്രാം എം.ഡി.എം.എ…