വീട് വാടകയ്ക്കെടുത്ത് മദ്യവും ലഹരി വസ്തുക്കളും വിൽപന ; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

പുതുവര്‍ഷാഘോഷത്തിന് വില്‍പനക്കായി എത്തിച്ച 50 കുപ്പി വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പില്‍ സര്‍ജാസ് ബാബുവിനെ (37) യാണ് കോഴിക്കോട് കുന്നമംഗലം എസ്‌ഐ നിതിന്‍ എയുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കുന്നമംഗലം വരട്ട്യാക്ക് – പെരിങ്ങോളം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു….

Read More

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമം; 2 പേർ പിടിയിൽ

പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി – 46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചമ്രവട്ടം ജം​ഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു….

Read More

9മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക

അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി.  58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം. ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിലാകും. ടിക് ടോക് നിരോധന ബില്ലിന് പുറമെ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാൻസ് വേർപെടുത്തിയില്ലെങ്കിൽ, അമേരിക്കയിൽ  ടിക് ടോക്കിനെ നിരോധിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു. ഒമ്പത് മാസത്തിനുള്ളിൽ…

Read More