
യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 പേരെ പട്ടിണിക്കിട്ട് കൊന്ന സംഭവം ; കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരായ വിചാരണ തുടങ്ങി
യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 ലധികം വരുന്ന അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കെനിയൻ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി വിചാരണ തുടങ്ങി. കെനിയൻ പാസ്റ്ററായ പോൾ എന്തെൻഗെ മെക്കൻസിയയാണ് വിചാരണ നേരിടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖ നഗരമായ മൊംബാസയിലെ കോടതിയിൽ 94 കൂട്ടുപ്രതികൾക്കൊപ്പമാണ് പോൾ എന്തെൻഗെ മക്കെൻസി ഹാജരായത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്റെ നേതാവുമായ മക്കെൻസി അറസ്റ്റിലാകുന്നത്. ക്രിസ്തുവിനെ കാണിക്കാമെന്ന് പറഞ്ഞ് തന്റെഅനുയായികളെ കെനിയയിലെ മലിൻഡി നഗരത്തോട് ചേർന്ന വനമേഖലയിൽ…