
സൗദിയിൽ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നു
സൗദിയിൽ സ്വയംതൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. ഈ വർഷം ആദ്യപകുതിയിൽ സ്വയംതൊഴിൽ കരാറുകളുടെ എണ്ണം ഇരുപത്തി മൂന്നര ലക്ഷത്തിലെത്തിയതായി മാനവവിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട് കണക്കുകൾ സൂചിപ്പിക്കുന്നു. ഫ്ളക്സിബിൽ തൊഴിൽ കരാറുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സൗദി മാനവവിഭവശേഷി സാമൂഹ്യവികസന മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് കണക്കുകൾ പുറത്ത് വിട്ടത്. 2023 ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യത്തെ സ്വയംതൊഴിലന്വേഷകരുടെ എണ്ണം 23 ലക്ഷത്തി അറുപതിനായിരം പിന്നിട്ടതായി റിപ്പോർട്ട് പറയുന്നു. ഇക്കാലയളവിൽ ഫ്ളക്സിബിൾ തൊഴിൽ…