
ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് ചലഞ്ച്; ഡ്രൈവറില്ലാ ബസുകൾ പരീക്ഷണയോട്ടം തുടങ്ങി
ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ദുബൈ സംഘടിപ്പിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് വേൾഡ് ചലഞ്ചിന്റെ പരീക്ഷണയോട്ടങ്ങൾക്ക് തുടക്കമായി. ദുബൈ സിലിക്കൻ ഒയാസിസിലാണ് ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ചോടുന്ന ബസുകൾ പരീക്ഷയോട്ടം നടത്തുന്നത്. ഇങ്ങനെ ഓടുന്ന സ്വയം നിയന്ത്രിത ബസുകൾ വികസിപ്പിക്കുകയാണ് ഇത്തവണത്തെ ചലഞ്ച്. ഇത് മൂന്നാം തവണയാണ് ദുബൈ വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സംഘടിപ്പിക്കുന്നത്. അപകടവും തടവും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും, യു എ ഇയിലെ ഗവേഷണ…