
ആർ ടി എ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ്; മൂന്നാമത് എഡിഷന് ഇന്ന് തുടക്കം
ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വികസനം ലക്ഷ്യമിട്ട് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസിന്റെ മൂന്നാമത് എഡിഷന് ചൊവ്വാഴ്ച (ഇന്ന്) തുടക്കമാവും. യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് സമ്മേളനം നടക്കുക.ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ആർ.ടി.എ സംഘടിപ്പിച്ച ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ചിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിക്കും. 23 ലക്ഷം ഡോളറാണ് ചലഞ്ചിന്റെ…