
‘മാസ്, ആര്‍ട്ട് എന്നൊക്കെ നോക്കാതെ ചെയ്യും; തമിഴിലെ ആദ്യപടത്തില്‍ എനിക്ക് അടിയാള് വേഷമായിരുന്നു’: നരേൻ
ക്ലാസ്മേറ്റ്സ്, അച്ചുവിന്‍റെ അമ്മ, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് നരേൻ. അച്ചുവിന്‍റെ അമ്മയ്ക്കു ശേഷം മീരാ ജാസ്മിനൊപ്പം ഒന്നിക്കുന്ന ക്വീൻ എലിസബത്താണ് താരത്തിന്‍റെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തന്‍റെ അഭിപ്രായങ്ങൽ തുറന്നു പറയുന്നതിൽ താരം മടികാണിക്കാറില്ല. എനിക്കു മനസില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ചെയ്യും. എന്നേക്കാളും ഇന്റലിജന്റോ നന്മയുള്ളതോ ആയ കഥാപാത്രങ്ങള്‍ പ്രചോദനമാണ്. തമിഴിലെ ആദ്യപടത്തില്‍ എനിക്ക് അടിയാള് വേഷമായിരുന്നു. അതിലെ തിരു…