34,000 ദീനാർ വിലവരുന്ന മയക്കുമരുന്ന് കൈവശം വച്ചു ; ബഹ്റൈനിൽ പ്രതികൾ പിടിയിൽ

34,000 ദീ​നാ​ർ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​താ​നും​പേ​ർ പി​ടി​യി​ലാ​യ​താ​യി  ബഹ്റൈൻ ആ​ന്‍റി ​ഡ്ര​ഗ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ്​ സ്​​ത്രീ​യ​ട​ക്ക​മു​ള​ള പ്ര​തി​ക​ൾ പി​ടി​യി​ലാ​യാ​ത്. ഇ​വ​രി​ൽ​ നി​ന്നും മൂ​ന്നു​കി​ലോ ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 34,000 ദീ​നാ​റോ​ളം വി​ല​വ​രും. ഇ​വ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ക​​ണ്ടെ​ത്തി വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്ലാ​ൻ. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നും പി​ന്നീ​ട്​ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​ക്ക്​ കൈ​മാ​റാ​നും ഉ​ത്ത​ര​വി​ട്ടു.

Read More

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത്; 4 സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു.  അബുദാബിയില്‍ നിന്നെത്തിയ…

Read More

ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവം; പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ സിപിഎമ്മിന് നിർദ്ദേശം നൽകി ആദായ നികുതി വകുപ്പ്

തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിർദ്ദേശം നൽകി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിൻ്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്. അതേസമയം കരുവന്നൂർ…

Read More

വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട് തിരുവമ്പാടിയില്‍  ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ്  ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്. വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്. തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ്…

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി; കേരളത്തിൽ നിന്ന് 53 കോടി

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു….

Read More

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിൽ 4 മലയാളികൾ; ബന്ധം നഷ്ടപ്പെട്ടെന്ന് കപ്പൽ കമ്പനി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാലു മലയാളികളുണ്ടെന്ന് റിപ്പോർട്ടുകൾ തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ. ഇവരുൾപ്പെടെ 17 പേരാണ് ഇന്ത്യക്കാർ. കപ്പലിൽ ആകെ 25 ജീവനക്കാരാണ് ഉള്ളത്. അതേസമയം, ഇന്നലെ വൈകിട്ടുമുതൽ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാനായിട്ടില്ല. ജീവനക്കാരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് കമ്പനി കുടുംബാംഗങ്ങളെ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംഎസ്സി ഏരീസ് എന്ന കണ്ടെയ്നർ…

Read More

ഡിഎംകെ മന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ പരിശോധന ; 7.50 ലക്ഷം രൂപ പിടിച്ചെടുത്തു

ഡിഎംകെ മന്ത്രിയുടെ ബന്ധുവിൻറെ വീട്ടിൽ നിന്ന് 7.50 ലക്ഷം രൂപ പിടിച്ചു. മന്ത്രി ദുരൈമുരുകന്‍റെ ബന്ധുവിന്‍റെ വെല്ലൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചത്. ചാക്കിനുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വീടിന്‍റെ പലഭാഗത്തുനിന്നായാണ് പണം പിടിച്ചെടുത്തത്. 2.5 ലക്ഷം രൂപയുടെ നോട്ടുകളാണ് ടെറസിൽ നിന്നും കണ്ടെത്തിയ ചാക്കിലുണ്ടായിരുന്നത്. ദുരൈമുരുകന്റെ മകൻ കതിർ ആനന്ദ് വെല്ലൂരിൽ സ്ഥാനാർഥിയാണ് . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ന്‍റെ നോട്ടുകെട്ടുകള്‍ക്ക് പുറമെ 100ന്‍റെയും…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്: കർണാടകയിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് 5.60 കോടി രൂപ, 3 കിലോ സ്വർണം

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി നടന്ന റെയ്ഡിൽ കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും പിടികൂടി കർണാടക പൊലീസ്. ബെല്ലാരിയിൽ നിന്നാണ് ഇവ പിടികൂടിയത്. 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നു പൊലീസ് അറിയിച്ചു. ബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് ഷോപ് ജ്വല്ലറി ഉടമ നരേഷ് എന്നയാളുടെ വീട്ടിൽ നിന്നാണു വലിയ അളവിൽ…

Read More

ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചെടുത്തു; ചെന്നൈയിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ…

Read More

വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി; 4 പേർ കസ്റ്റഡിയിൽ

മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്ന്  സ്ഫോടകവസ്തു ശേഖരം പിടികൂടി. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തില്‍ നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്. 125 ജലാറ്റിൻ സ്റ്റിക്, 4000 ഡിറ്റണേറ്റർ, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. ക്വാറിയിൽ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചുനൽകുന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടിൽ നിന്നും സ്ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്.  വളാഞ്ചോരിയിലെ ക്വാറിയിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടുത്തെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണ് ക്വാറിയിലേക്ക് സ്ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസൻ എന്നയാളിലേക്ക് പൊലീസെത്തുന്നത്….

Read More