ഫ്ലാറ്റ് തട്ടിപ്പു കേസ്: നടി ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്നാണ് കേസ്.

Read More

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്ന ബ്രൗൺ ഷുഗർ പിടികൂടി ; രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. ഹഫിജ് ഉദ്ധീൻ, സഫീക്കുൾ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്, പി.ബി ലിബു, എം.റ്റി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ്…

Read More

ഇടുക്കി തൊടുപുഴയിൽ വിൽപനയ്ക്ക് എത്തിച്ച 40 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന അനൂപ് എന്നയാൾ ഓടി രക്ഷപ്പെട്ടു. ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു സംഘം. രഹസ്യ വിവരം ലഭിച്ച പൊലീസ് പെരുമ്പള്ളിച്ചിറയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവർ…

Read More

കുവൈത്തിൽ പരിശോധന ; 300 കിലോ മായം കലർന്ന മാംസം പിടിച്ചെടുത്തു

കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 300 കിലോ മായം കലർന്ന മാംസം പിടിച്ചെടുത്ത് നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഇൻസ്പെക്ടർ ആണ് മായം കലര്‍ന്ന മാംസം പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളിൽ കരൾ, ഹൃദയങ്ങൾ, നാവ്, മറ്റ് പലതരം ശീതീകരിച്ച മാംസങ്ങളുണ്ട്. സുരക്ഷിതമല്ലാത്തതോ തെറ്റായി ലേബൽ ചെയ്തതോ ആയ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്….

Read More

പോലീസിനു എട്ടിന്റെ പണികൊടുത്ത് കുടിയന്മാർ…; നശിപ്പിക്കാൻ ശ്രമിച്ച 50 ലക്ഷത്തിന്റെ മദ്യം കവർന്ന് ആൾക്കൂട്ടം

കുടിന്മാർ പോലീസിനു കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണു അതിവിചിത്രമായ സംഭവം അരങ്ങേറിയത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായെത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂർ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാർഡിൽ പോലീസ് നശിപ്പിച്ച് കളയാൻ ശ്രമിച്ചത്. 24,000 മദ്യകുപ്പികളുണ്ടായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് മദ്യം…

Read More

കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില വസ്തുക്കൾ കസ്റ്റംസ് പിടികൂടി

കു​വൈ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ട​ൺ​ക​ണ​ക്കി​ന് പു​ക​യി​ല, സി​ഗ​ര​റ്റു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ, മ​റ്റു പു​ക​വ​ലി വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സാ​ൽ​മി അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണ് ഇ​വ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ട്ര​ക്കു​ക​ളു​ടെ ഒ​രു നി​ര​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ സാ​ൽ​മി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ട്ര​ക്കി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ. ട​ൺ ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​യി​ല, 66,000 പെ​ട്ടി സി​ഗ​ര​റ്റ്, 97,000 സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ, 346 പാ​ക്ക​റ്റ് ച​വ​യ്ക്കു​ന്ന പു​ക​യി​ല,…

Read More

ആകാശ് തില്ലങ്കേരിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് യാത്ര നടത്തിയ ജീപ്പ് പൊലീസ് പിടിച്ചെടുത്തു. പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പൊലീസാണ് മലപ്പുറത്തുനിന്നും പിടിച്ചെടുത്തത്. മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി.  വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്സുകളും അഴിച്ചുമാറ്റിയിരുന്നു. വാഹനത്തിന്റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർടിഒയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മോട്ടർവാഹന വകുപ്പ് വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും വാഹനം കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ…

Read More

മസ്കത്തിൽ നിന്ന് അനധികൃത സൈനിക വസ്ത്രങ്ങൾ പിടികൂടി

അ​ന​ധി​കൃ​ത സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ് വി​ലാ​യ​ത്തി​ലെ​ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ്​ 520 വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച്​ അ​തോ​റി​റ്റി നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും നി​രോ​ധി​ത വ​സ്ത്ര​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

തീവണ്ടി ശുചിമുറിയിൽ കഞ്ചാവ് കടത്ത്;  13.5 കി.ഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് പിടിച്ചെടുത്തു

തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളില്‍ കഞ്ചാവ് അടുക്കിയ ശേഷം സ്‌ക്രൂ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രൂ പൂര്‍ണ്ണമായും ഉറപ്പിക്കാത്തതിനാല്‍ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. നിലമ്പൂരില്‍നിന്ന് കൊച്ചുവേളിവരെയുള്ള നിലമ്പൂര്‍ കൊച്ചുവേളി എക്സ്പ്രസാണ് കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവില്‍വരെ പാസഞ്ചറായി…

Read More

കേടായ മാംസം കണ്ടെത്തി പിടിച്ചെടുത്തു ; കടകൾ അടച്ച് പൂട്ടി അധികൃതർ

മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് അ​ര ട​ണ്ണി​ല​ധി​കം കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു. ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മാ​സം ക​ണ്ടെ​ത്തി​യ​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഒ​മ്പ​ത് ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യി അ​തോ​റി​റ്റി മു​ബാ​റ​ക്കി​യ സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത് ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കി​ല്ല. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More