ഇക്വഡോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ടിവി സ്റ്റുഡിയോ പിടിച്ചെടുത്ത് തോക്കുധാരികൾ

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലിന്റെ സ്റ്റുഡിയോ തോക്കുധാരികൾ പിടിച്ചെടുത്തു. മുഖംമൂടി ധരിച്ചവർ ടിവി സ്റ്റുഡിയോയിൽ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നു. താമസിയാതെ സംപ്രേഷണം നിലച്ചു. ലഹരിമാഫിയ അഴിഞ്ഞാടുന്ന രാജ്യത്ത് ഒരു കുപ്രസിദ്ധ കുറ്റവാളി ജയിൽ ചാടിയതിനുപിന്നാലെ 7 പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതെത്തുടർന്നു തിങ്കളാഴ്ചയാണു പ്രസിഡന്റ് ഡാനിയേൽ നബോവ രണ്ടുമാസ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Read More

മണിപ്പൂരിൽ ആയുധ ശേഖരം പിടികൂടി സുരക്ഷാ സേന; സംസ്ഥാനത്ത് കർശന ജാഗ്രത

വർഗീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ വൻതോതിൽ ആയുധശേഖരം സുരക്ഷാസേന പിടികൂടി . മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധ സാമഗ്രികളും കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ത്യൻ ആർമി, അസം റൈഫിൾസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് , മണിപ്പൂർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞത്. ചുരാചന്ദ്പൂർ ജില്ലയിലെ ഖോഡാങ് ഗ്രാമത്തിൽ നിന്നുമാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയത്. ആകെ 15 ആയുധങ്ങൾ കണ്ടെടുത്തു. ഇതിൽ 14 മോർട്ടാറുകളും…

Read More

പി വി അൻവറിൻറെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി

പിവി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2017ൽ  താമരശ്ശേരി താലൂക്ക് ലാൻറ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ്…

Read More