
പൗരത്വ ഭേദഗതി നിയമം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയ സീമ ഹൈദർ
പൗരത്വ ഭേദഗതി നിയമത്തെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തി, അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദർ. തീരുമാനത്തില്‍ തനിക്ക് സന്തോഷമുണ്ട്. താമസിയാതെ തനിക്കും പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഓൺലൈൻ ഗെയിമിംഗിലൂടെ പരിചയപ്പെട്ട കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് തന്റെ നാല് കുട്ടികൾക്കൊപ്പം സീമ ഹൈദർ അനധികൃതമായി ഇന്ത്യയിൽ എത്തിയത്. രാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നടപ്പാക്കി. ഇതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്താണോ…