കെ.എം ബഷിറിന്‍റെ മരണം; രാമൻപിള്ളയ്ക്ക് പടികയറാൻ പ്രയാസം, കോടതി മാറ്റണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയെന്ന കേസ് പരിഗണിക്കുന്ന കോടതി മാറ്റിനൽകണമെന്ന് പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം. ശ്രീറാമിന്റെ അഭിഭാഷകൻ ബി. രാമൻ പിള്ളയ്ക്ക് കോടതിയുടെ ഒന്നാം നിലയിലേക്കുള്ള പടിക്കെട്ട് കയറാൻ പ്രയാസമായതാണ് കാരണമായി ഉന്നയിച്ചിട്ടുള്ളത്. താഴത്തെ നിലയിലുള്ള കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. തിങ്കളാഴ്ചയാണ് വിചാരണ ആരംഭിക്കാനിരുന്നത്. സാക്ഷികൾക്ക് കോടതിയിൽ ഹാജരാകാനുള്ള സമൻസ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് അയച്ചിരുന്നു. ഇതിനിടെയാണ് കോടതി മാറ്റിത്തരണമെന്ന് അപേക്ഷ സമർപ്പിച്ചത്. ഇതിനെത്തുടർന്ന് കോടതി വിചാരണ നിർത്തിവെച്ചു….

Read More

‘യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യം: പുട്ടിൻ‌

യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിൻ‌. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’’ – പുട്ടിൻ പറഞ്ഞു.  വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭൂരിഭാഗവും…

Read More

മുസ്ലിം ഭൂരിപക്ഷ മേഖലയെ ‘പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച് ജഡ്ജി; റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

ബെംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. വാദത്തിനിടെ വനിതാ അഭിഭാഷകയോട് ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈ വിഷയത്തില്‍…

Read More

ലൈംഗിക പീഡനക്കേസ്; നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി

ലൈംഗിക പീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതിയാണ് ജയസൂര്യയുടെ ഹർജിയിൽ വിശദീകരണം തേടിയത്. ഹർജി 23 ന് വീണ്ടും പരിഗണിക്കും. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നത്. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്ത്രീത്വത്തെ…

Read More

കരുവന്നൂര്‍ കേസ്; ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

കരുവന്നൂര്‍ കേസിൽ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് ഇപ്പോഴത്തെ വിവരം. തുട‍ര്‍ച്ചയായ നാലാം തവണയാണ് ഇഡിയുടെ നോട്ടീസ് എംഎം വര്‍ഗീസ് നിരാകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്.

Read More

പാസ്‌വേഡ് നൽകുന്നില്ല; കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിച്ചു

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇ.ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു. കേജ്‌രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും പാസ്‌വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, തന്റെ കയ്യിലെ ഫോൺ കഴിഞ്ഞ ഒരു വർഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡൽഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന…

Read More

തെലങ്കാനയിൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

തെലങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയും പോളിംഗ് നടക്കുക. 119 നിയമസഭാ സീറ്റുകളിലേക്ക് 2,290 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 3.17 കോടി വോട്ടര്‍മാരുണ്ട്. 35,655 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 27,000 പോളിങ് സ്റ്റേഷനുകള്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. ഇവിഎം മെഷീന്റെ തകരാര്‍ മൂലം കാമറെഡ്ഡി മണ്ഡലത്തിലെ ആര്‍ ആന്‍ഡ് ബി ബില്‍ഡിംഗിലെ 253-ാം നമ്ബര്‍ ബൂത്തില്‍ 30…

Read More

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി തിരക്കി മുഖ്യമന്ത്രി; നന്ദി അറിയിച്ച് കുടുംബം

ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൻ ചാണ്ടി ഉമ്മനോടാണ് മുഖ്യമന്ത്രി ഫോണിൽ വിവരങ്ങൾ തിരക്കിയത്.‌ ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു.  നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ…

Read More