ഷുഹൈബ് വധക്കേസ്; സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി മുഹമ്മദ്, എസ്.പി റസിയ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ വേളയിൽ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗം തേടാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; മോദിയെ അയോഗ്യൻ ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു.

Read More

കാലിഫോർണിയയിലെ ജയിലുകളിൽ ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യണമെന്ന നയം; വിവേചനപരമെന്ന് നീതിന്യായ വകുപ്പ് പരാതി

കാലിഫോർണിയയിലെ ജയിലുകളിൽ വാർഡൻമാർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്ന ചട്ടം നിർത്തണമെന്ന് സാക്രമെന്ററോയിലെ യുഎസ് ജില്ലാ കോടതിയോട് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്. ഇത് മുസ്ലീം, സിംഖ് മതവിഭാഗത്തിലുളള ഉദ്യോഗസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുളളതാണെന്നും വിവേചനത്തിന് തുല്യമാണെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി. കാലിഫോർണിയയിലെ പുനരിധിവാസ വകുപ്പിലെ ഏതാനും ചില ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യാത്തിനാൽ ജോലിയോടനുബന്ധിച്ച് താമസ സൗകര്യം ലഭ്യമാകുന്നില്ലെന്ന നീതിന്യായ വകുപ്പ് കഴിഞ്ഞ തിങ്കളാഴ്ച സമർപ്പിച്ച പരാതിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഉദ്യോഗസ്ഥർ മതപരമായി താടി വളർത്തുന്നതിനുളള അവകാശം…

Read More

ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ വോട്ട് തേടിയത് ഗൾഫിലാണ്. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. വടകരയിൽ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര

Read More

ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ വോട്ട് തേടിയത് ഗൾഫിലാണ്. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. വടകരയിൽ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര

Read More

ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വിധി

ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നല്‍കിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

Read More

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി; സുപ്രീംകോടതി തള്ളി

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സർവ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹർജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളിൽ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. പൊതുതാൽപര്യ ഹർജിയായിട്ടാണ് ഹർജി നൽകിയിരുന്നത്. മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി. അതേസമയം, ഷാഹി ഈദ്ഗാഹ് മസ്ജിദിൽ…

Read More

പാക് കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ സിനിമയില്‍ അടക്കം ജോലി ചെയ്യുന്നതിനോ പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് പൂർണമായി വിലക്കേർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ പ്രവർത്തകന്‍ ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹര്‍ജി തള്ളി ബോംബെ…

Read More

ഹൈസ്കൂള്‍ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന് ബിൽ; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ബില്‍ തള്ളി ഗവര്‍ണര്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. 30 ബില്യൺ ഡോളറിലധികം കമ്മി ബജറ്റുള്ള കാലിഫോര്‍ണിയയെ സംബന്ധിച്ച് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ഗാവിൻ ന്യൂസോം ബില്‍ തള്ളിയത്. കാലിഫോർണിയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഏകദേശം 1.9 ദശലക്ഷം വിദ്യാർത്ഥികള്‍ ഹൈസ്കൂളുകളില്‍ പ്രവേശനം നേടി. 4,000 സ്കൂളുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ആധിപത്യമുള്ള സ്റ്റേറ്റ് ലെജിസ്ലേച്ചർ കഴിഞ്ഞ മാസം പാസാക്കിയ നൂറു കണക്കിന്…

Read More

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൻ്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കണം: മോദിക്ക് കത്തെഴുതി സോണിയ

 പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതി കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയാ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു വിധത്തിലുള്ള ചർച്ചകളുമില്ലാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതെന്നും സോണിയ കത്തിൽ കുറ്റപ്പെടുത്തി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക സെഷൻ വിളിച്ചു ചേർത്തിരിക്കുന്നത്….

Read More