
നടി വിമാനത്തിൽ അപമാനിക്കപ്പെട്ട സംഭവം; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്
വിമാനത്തിൽ നടി അപമാനിക്കപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോൾ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം…