
കണ്ണില്ലാത്തവർക്ക് കാണാം, കാതില്ലാത്തവർക്ക് കേൾക്കാം; സാധ്യതകളുമായി ആക്‌സസ് എബിലിറ്റ് പ്രദർശനം
ഭിന്നശേഷിക്കാർക്ക് ജീവിതത്തിൽ മുന്നേറാൻ ലോകമെമ്പാടും നടക്കുന്ന ഗവേഷണങ്ങളുടെ ഫലം അവതരിപ്പിച്ച് ദുബൈയിൽ നടക്കുന്ന ആക്‌സസ് എബിലിറ്റി എക്‌സിബിഷൻ. പരിമിതി നേരിടേണ്ടി വരുന്നവർക്ക പ്രതീക്ഷയാവുകയാണ് ഈ പ്രദർശനം. സ്വന്തം മുഖവും കേരളത്തിന്റെ മാപ്പുമെല്ലാം ആദ്യമായി ബ്രെയിൽ ലിപിയിൽ തൊട്ടറിയാൻ മലയാളിയായ അബ്ദുല്ലയെ സഹായിച്ചത് കൊറിയൻ കമ്പനിയായ ഡോട്ട് ഇൻകോർപറേഷനാണ്. ഇത്തരമൊരു ഉപകരണം കാഴ്ചപരിമിതി നേരിടുന്നവർക്കായി അവതരിപ്പിക്കുന്നത് അവരാണ്. പോകേണ്ട സ്ഥലം പറഞ്ഞാൻ നാവിഗേഷൻ സംവിധാനത്തിലൂടെ അവിടെ എത്തിക്കുന്ന സ്മാർട്ട് വൈറ്റ് കെയിൻനുമുണ്ട് പ്രദർശനത്തിന്. ആംഗ്യഭാഷ പരിശീലിപ്പിക്കാനുള്ള സംവിധാനങ്ങളുമായാണ് സൗദിയിൽ…