ഒമാൻ ദേശീയ ദിനാഘോഷം ; സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച സീ​ബി​ലും ബ​ർ​ക്ക​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ ബ​റ​ക്ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഹ​ൽ​ബ​ൻ ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​ക്കി​ങ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഒ.​പി പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സു​കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മസ്കത്തിലെ സീബിൽ 30 ദശലക്ഷം റിയാലിന്റെ മത്സ്യകൃഷി പദ്ധതി

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ പു​തി​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​മാ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം. 30 ദ​ശ​ല​ക്ഷം റി​യാ​ൽ മൂ​ല്യ​മു​ള്ള ഈ ​പ​ദ്ധ​തി ഒ​മാ​നി​ലെ അ​ക്വാ​ക​ൾ​ച്ച​ർ മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ജ്ഞാബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ്. യു​ണൈ​റ്റ​ഡ് ഫി​ഷ് ഫാ​മി​ങ്​ ക​മ്പ​നി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. തീ​ര​ത്ത് നി​ന്ന്​ ഏ​ഴ്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​വി​ഭ​വ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. 152.15 ഹെ​ക്ട​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി യൂ​റോ​പ്യ​ൻ ക​ട​ൽ​ക്കാ​റ്റ് വ​ള​ർ​ത്തു​ന്ന​തി​നാ​യി ഫ്ലോ​ട്ടി​ങ്​ കൂ​ടു​ക​ൾ ഉ​പ​യോ​ഗി​ക്കും. തു​ട​ക്ക​ത്തി​ൽ 5,000…

Read More