‘വിമർശിക്കുന്നവർ എന്തിന് സുരക്ഷ കൂട്ടി?’; സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അംഗീകരിക്കാതെ ശരദ് പവാർ

കേന്ദ്ര സർക്കാർ അനുവദിച്ച സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അംഗീകരിക്കാതെ എൻസിപി നേതാവ് ശരദ് പവാർ. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്റലിജൻസ് ബ്യുറോയുടെ ഇപ്പോഴുള്ളവർക്കു പുറമേ 55ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കും. വസതിയിലും യാത്രയിലും സുരക്ഷാ സംഘം അനുഗമിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്കു സുരക്ഷ കൂട്ടുന്നതിൽ പവാർ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരീക്ഷിക്കാനാണോ കൂടുതൽ സുരക്ഷയെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് എത്തുമ്പോഴൊക്കെ പവാറിനെ വിമർശിക്കുന്ന ബിജെപി നേതാക്കൾ…

Read More

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ച് സർക്കാർ; മോദിക്കും അമിത് ഷായ്ക്കും തുല്യം

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി ഉയർത്തി. നിലവിൽ സെഡ് പ്ലസ് സുരക്ഷയാണ് മോഹൻ ഭാഗവതിന്. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സൺ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന ഘട്ടങ്ങളിൽ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും…

Read More

വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യുവാവ്: പൊലീസ് കേസെടുത്തു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനമില്ല. ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവർ തടഞ്ഞു. അകത്തേക്ക് പോകാൻ ഷബീർ നിർബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം ഷബീർ വനിതാ ജീവനക്കാരായ മിനി, ലാലി…

Read More

ഡൽഹിയിലെ അപകടം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തും

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലെ ഒന്നാം ടെർമിനലിൽ മേൽക്കൂര തകർന്ന് ഒരാൾ മരണപ്പെട്ട സംഭവത്തിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാ​ഗാമായാണ് തീരുമാനം. എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ചയാണ് കനത്ത മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ…

Read More

സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി;  കാരണം വ്യക്തമല്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിലെ പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ കപ്ഡെയുടെ മഹാരാഷ്ട്രയിലെ ജൽഗാവിലെ വീട്ടിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ച് കഴുത്തിൽ വെടിവെച്ചാണ് ആത്മഹത്യ ചെയ്തത്. സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ് കപ്ഡെ. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Read More

തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

 വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി  എന്നിവരാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ്…

Read More

പുതിയ ഫീച്ചറുമായി വാട്സ് അപ്പ്, ഇനി ആരെങ്കിലും വാട്സ് അപ്പ് ഡിപി സ്ക്രീൻ ഷോട്ട് എടുക്കുമെന്ന് ഭയക്കണ്ട

പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. വാട്സ് അപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് നിയന്ത്രക്കുന്നതാണ് ഈ ഫീച്ചർ. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ സാ​ഹായിക്കും. ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. വൈകാതെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ. ഫീച്ചർ ഓണായിരിക്കുന്ന സമയത്ത് ഡിപി സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നോ അല്ലെങ്കിൽ, ‘ടെയ്ക്കിംങ് സ്ക്രീൻ ഷോട്ട്സ് ഇസിന്റ് അലൗഡ് ബൈ ദ ആപ്പ്’…

Read More

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിലവിലെ നടപടി. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്. കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു മൂന്ന് പേരും. തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെയാണ് ഇസ്രായേലിന്റെ വടക്കന്‍…

Read More

പാരീസിൽ നടക്കുന്ന ഒളിംമ്പിക്സിന് സുരക്ഷ ഒരുക്കാൻ ഖത്തറും; കരാറിൽ ഒപ്പ് വെച്ചു

പാരീസ് വേദിയാകുന്ന ഒളിമ്പിക്സിന് സുരക്ഷയൊരുക്കാന്‍ ഖത്തറും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചു. ജൂലായ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്‍വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനിയും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾ ഡർമനിയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ലോകകപ്പ് ഫുട്ബാളിന്റെ പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ പാരിസ് ഒളിമ്പിക്സുമായി…

Read More

കര്‍ഷകരുടെ സമരത്തിനിടെ മോദി ഇന്ന് ഹരിയാനയില്‍, കനത്ത സുരക്ഷ

കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കർഷകർ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയില്‍ പങ്കെടുത്തു പങ്കെടുത്തു. അതേസമയം, കർഷക സമരം ഹരിയാന അതിർത്തികളില്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്…

Read More